jio 800x100
jio 800x100
728-pixel-x-90
<< >>

പാക് തീവ്രവാദികളുടെ അതിര്‍ത്തി ഭേദിച്ചുള്ള ആക്രമണ ഭീതിയെത്തുടര്‍ന്നു കാശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:പാക്  തീവ്രവാദികളുടെ അതിര്‍ത്തി ഭേദിച്ചുള്ള ആക്രമണ ഭീതിയെത്തുടര്‍ന്നു കാശ്മീരിന് പിന്നാലെ പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. നേരത്തേ അമർ നാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും കുഴി ബോംബും കണ്ടെടുത്തെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.രാജ്യമൊട്ടാകെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതെ സമയം കാശ്മീരില്‍ ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നു റിപ്പോര്‍ട്ടുകളുണ്ട്.അതെ സമയം കാശ്മീരില്‍ എന്ത് നടക്കുന്നുവെന്ന്’ ആറു വര്ഷം മുഖ്യമന്ത്രിയായിരുന്ന തനിക്ക് പോലും അറിയാന്‍ സാധിക്കുന്നില്ലെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത് വിവാദമായി.

INDIANEWS24 NEWDELHI DESK

Leave a Reply