728-pixel-x-90-2-learn
728-pixel-x-90
<< >>

പാക് താരങ്ങളുടെ അശ്ലീല ആംഗ്യം; കോച്ച് മാപ്പുപറഞ്ഞു

ഭുവനേശ്വര്‍:ശനിയാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സര ശേഷം വിജയാഘോഷം നടത്തിയ പാക് താരങ്ങളില്‍ ചിലര്‍ ഇന്ത്യന്‍ കാണികളെ നോക്കി അശ്ലീല ആംഗ്യം കാണിച്ചതില്‍ പാക് ടീമിന്റെ കോച്ച്‌ മാപ്പ് പറഞ്ഞു.പാക്കിസ്ഥാന്‍ ഹോക്കി ടീം മുഖ്യകോച്ച് ഷഹ്‌നാസ് ഷെയ്ക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ്കളിക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തിയത്‌.അതേ സമയം അധികൃതര്‍ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനുമായുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറുമെന്നാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം.

ആവേശകരമായ മത്സരത്തില്‍ അവസാന വിസിലിന് രണ്ടു മിനിറ്റു മാത്രം ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയത്തിനായി അലറിവിളിച്ച കലിംഗ സ്‌റ്റേഡിയത്തിലെ കാണികളെ നിരാശരാക്കി പാക്കിസ്ഥാന്‍ വിജയഗോള്‍ നേടിയത്.തുടര്‍ന്ന്‌ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ചില പാക് താരങ്ങള്‍ ഗ്യാലറിയെ നോക്കി ആംഗ്യം കാണിച്ചത്.പാക്ക് കളിക്കാരുടെ പെരുമാറ്റം കണ്ട് ഗാലറിയൊന്നാകെ നിശബ്ദമായി.

സംഭവം വിവാദമായതോടെയാണ്‌ കളിക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമാപണവുമായി പാക്കിസ്ഥാന്‍ കോച്ച് രംഗത്തെത്തിയത്‌.പാക്കിസ്ഥാന്റെ മുഖ്യകോച്ച് ക്ഷമാപണം നടത്തിയതോടെ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് ടൂര്‍ണമെന്റ് അധികൃതരുടെ തീരുമാനം.എന്നാല്‍ പാക്കിസ്ഥാനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബാത്ര ആവശ്യപ്പെട്ടു.

INDIANEWS24 SPORTS DESK

Leave a Reply