728-pixel-x-90-2-learn
728-pixel-x-90
<< >>

പാക് താരം സൊഹയ്ല്‍ ഭയന്നു; പ്രേതാനുഭവമെന്ന് റിപ്പോര്‍ട്ട്‌

വെല്ലിംഗ്ടണ്‍:പാകിസ്ഥാന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹാരിസ് സൊഹയ്ല്‍ തങ്ങിയ ഹോട്ടലിലെ കിടക്ക തനിയ കുലുങ്ങി.ഉറക്കത്തിനിടെയുണ്ടായ അനുഭവത്തെ തുടര്‍ന്ന് ഭയന്നു പോയതാരം പ്രേതമാണെന്ന് പറഞ്ഞുകൊണ്ട് ടീം മാനേജ്‌മെന്റിന്റെ സഹായം തേടി.സംഭവം അറിഞ്ഞ് എല്ലാവരും എത്തുമ്പോള്‍ സൊഹയ്ല്‍ ഭയന്നു വിറയ്ക്കുകയായിരുന്നു.പനിയും ഉണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയിലേക്കു മാറ്റി.ദു:സ്വപ്നം വല്ലതും കണ്ടതായിരിക്കാമെന്ന് പറഞ്ഞ് കോച്ച് സൊഹയ്‌ലിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.താന്‍ കണ്ടത് പ്രേതത്തെയാണെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

ക്രിക്കറ്റ് താരങ്ങള്‍ മുമ്പും പ്രേതത്തെ കണ്ടു ഭയന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.ഒരുവര്‍ഷം മുമ്പ് ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ലണ്ടനിലെ ലാംഗാം ഹോട്ടലില്‍ വച്ച് സമാനമായ അനുഭവം ഉണ്ടായിരുന്നു.ഹോട്ടലിലെ പൈപ്പുകള്‍ തനിയെ തുറക്കുകയായിരുന്നു.ലൈറ്റിട്ടതോടെ പൈപ്പുകള്‍ തനിയെ നിന്നു.ലൈറ്റ് അണയ്ക്കുമ്പോള്‍ വീണ്ടും പൈപ്പ് തുറന്ന് വെള്ളം വരാന്‍ തുടങ്ങി.2005ല്‍ ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ലണ്ടനില്‍ വച്ച് തന്റെ മുറിയില്‍ പ്രേതം കയറിയെന്ന് പറഞ്ഞ് നിലവിളിച്ചു കൊണ്ട് മുന്‍ താരം ബ്രെറ്റ് ലീയുടെ മുറിയിലേക്ക് ഓടിക്കയറിയിരുന്നു.

INDIANEWS24 WELLINGTON

Leave a Reply