728-pixel-x-90-2-learn
728-pixel-x-90
<< >>

പാക് ടീം ഇന്ത്യയിലെത്തും

ഇസ്ലാമാബാദ്:ട്വന്റി-20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും.ഇക്കാര്യത്തില്‍ പാക് സര്‍ക്കാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡി(പി സി ബി)ന് അനുമതി നല്‍കി.പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും വിട്ടു നിന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ സി സി) മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാര്‍ച്ച് 19ന് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കേണ്ട ഇന്ത്യാ-പാക് മത്സരം സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന ആശങ്കയില്‍ ഐ സി സി കൊല്‍ക്കത്തയിലേക്ക് മാറ്റിയതായി തീരുമാനിച്ചു.എന്നാല്‍ ടീമിന്റെ സുരക്ഷ സംബന്ധിച്ച് പാക് സര്‍ക്കാരിന് ഇന്ത്യ രേഖാമൂലം ഉറപ്പു നല്‍കണമെന്ന് പാക്കിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചു.ഇത് സാധ്യമല്ലെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു.ഇതോടെ പാക് ടീം ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് വരുന്നത് അനിശ്വിതത്വത്തിലായതോടെയാണ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഐ സി സി അറിയിച്ചത്.

INDIANEWS24.COM Sports Desk

Leave a Reply