728-pixel-x-90-2-learn
728-pixel-x-90
<< >>

പാക് ജയിലുകളില്‍ 500ലേറെ ഇന്ത്യക്കാര്‍; കൂടുതലും അതിര്‍ത്തി അറിയാത്ത മത്സ്യതൊഴിലാളികള്‍

ലാഹോര്‍: പാക്കിസ്താനിലെ വിവിധ ജയിലുകളിലായി 500ലേറെ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. പാക് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരവാദം, മയക്കുമരുന്ന് കള്ളക്കടുത്ത് തുടങ്ങി അതിര്‍ത്തി ലംഘനം വരെയുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ടവരാണിവര്‍.

996 വിദേശികളാണ് പാക്കിസ്താനിലെ വിവിധ ജിയിലുകളിലുള്ളത്. ഇതില്‍ 527 പേരും ഇന്ത്യക്കാരാണ്. പിടിയിലായ ഇന്ത്യക്കാരില്‍ കൂടുതലും മത്സ്യതൊഴിലാളികളാണ്. അറബിക്കടലില്‍ പാക് നിയന്ത്രണ ഭാഗത്ത് മത്സ്യബന്ധനത്തിലേര്‍പ്പെടുമ്പോഴാണ് ഇവര്‍ പിടിക്കപ്പെടുന്നത്. കഴിഞ്ഞ മാസം 55 പേര്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അറബി കടലിന് കൃത്യമായ രാജ്യതിര്‍ത്തിയില്ലാത്തത് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇവര്‍ ഉപയോഗിക്കുന്ന തടിവള്ളങ്ങളില്‍ അതിര്‍ത്തി സംബന്ധിച്ച വസ്തുതകള്‍ തിരിച്ചറിയാനുള്ള സാങ്കേതിത സംവിധാനങ്ങളില്ലെന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്.

INDIANEWS24.COM Lahore

Leave a Reply