728-pixel-x-90-2-learn
728-pixel-x-90
<< >>

പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ലണ്ടന്‍:ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ 1,50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടു.ഇന്ത്യ-പാക്ക് വിഭജനത്തിന്റെ ബാക്കിപത്രമായ കേസിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.കോടതി ചെലവായാണ് തുക നല്‍കേണ്ടത്.

67 വര്‍ഷം പഴക്കമുള്ള കേസാണിത്.ഹൈദരാബാദ് നൈസാമിന്റെ ലണ്ടന്‍ അക്കൗണ്ടിലുള്ള മൂന്നരക്കോടി പൗണ്ടിന്റെ നിക്ഷേപം സംബന്ധിച്ചായിരുന്നു ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നിയമയുദ്ധം.ഹൈദരബാദ് ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നതിനു ശേഷം ഈ പണം പാക്ക് ഹൈക്കമ്മിഷണറുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.ഹൈദരാബാദ് നൈസാമിന്റെ യഥാര്‍ഥ അവകാശിക്കു പകരം അവകാശിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞ് ഒരു ഏജന്റാണ് പാക്ക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്.പാക്കിസ്ഥാന്റെ വാദങ്ങള്‍ തള്ളിയ കോടതി ഈ കേസില്‍ പരമാധികാര രാജ്യത്തിനു ലഭിക്കേണ്ട സംരക്ഷണം എന്നത് ബാധകമാവില്ലെന്നും വ്യക്തമാക്കി.

ഹൈദരാബാദ് ഫണ്ട്‌സ് കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. 10,07,940 പൗണ്ടും ഒന്‍പതു ഷില്ലിങ്ങുമാണ് പാക്കിസ്ഥാന്റെ ഹൈക്കമ്മിഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തുല്ലയുടെ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്ക് (ഇപ്പോള്‍ നാറ്റ്‌വെസ്റ്റ് ബാങ്ക്) അക്കൗണ്ടിലേക്ക് മാറ്റിയത്.ഇന്ത്യ വിഭജനത്തിനു ശേഷം നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരുന്നതിന് ബ്രിട്ടന്റെ അനുവാദമുണ്ടായിരുന്നു.എന്നാല്‍ ഹൈദരാബാദ് രണ്ട് രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്.1948 സെപ്റ്റംബര്‍ 18ന് ഹൈദരാബാദ് ഇന്ത്യയോട് ചേര്‍ക്കപ്പെട്ടു.സെപ്റ്റംബര്‍ 20ന് പണം റഹ്മത്തുല്ലയുടെ അക്കൗണ്ടിലേക്ക് ഏജന്റ് മാറ്റി. തന്റെ അനുവാദമില്ലാതെയാണ് പണം മാറ്റിയതെന്നും തിരികെ തരണമെന്നും നൈസാം സെപ്റ്റംബര്‍ 27ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ റഹ്മത്തുല്ലയുടെ അനുവാദമില്ലാതെ അക്കൗണ്ടിലെ പണം തിരികെ തരാനാവില്ല എന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍.

INDIANEWS24.COM LONDON

Leave a Reply