728-pixel-x-90-2-learn
728-pixel-x-90
<< >>

പാക്കിസ്ഥാന്‍ ആകാശത്ത് നിന്ന് ശ്രമിച്ചാലും കശ്മീര്‍ കിട്ടില്ല:ഫാറൂഖ് അബ്ദുല്ല

ലണ്ടന്‍:കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ആണവായുധം കൈവശമുണ്ടെന്ന വീമ്പ് പറയലല്ല പാക്കിസ്ഥാന്‍ നടത്തേണ്ടതെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല.കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ തറപ്പിച്ച് പറഞ്ഞു.പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

റോയുടെ മുന്‍മേധാവി എ എസ് ദുലത്തിനൊപ്പം ലണ്ടനില്‍ നടന്ന എ കോണ്‍വെര്‍സേഷന്‍ ഓണ്‍ ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഫാറൂഖ് തന്റെ ശക്തമായ അഭിപ്രായം അറിയിച്ചത്.യുദ്ധ ഭീഷണികൊണ്ടോ ആറ്റം ബോംബ് ഉപയോഗിച്ചത് കൊണ്ടോ ആണവായുധം ഉണ്ടെന്ന് അവകാശപ്പെട്ടതുകൊണ്ടോ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല.അതിര്‍ത്തിക്ക് മാറ്റമുണ്ടാകില്ലെന്ന കാര്യം വ്യക്തമാണ്.ഇതില്‍ എത്ര രാജ്യങ്ങള്‍ പാക്കിസ്ഥാന് പിന്തുണയുമായെത്തിയാലും അതിര്‍ത്തിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകാനും പോകുന്നില്ല, അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ആകാശത്തിന് മുകളില്‍ നിന്ന് ശ്രമിച്ചാല്‍ പോലും കശ്മീര്‍ അവര്‍ക്ക് കിട്ടാന്‍ പോകുന്നില്ല.നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അത് അങ്ങനെ തന്നെയാകും.രണ്ടു ഭാഗത്തും മരിച്ചുവീഴുന്നത് മുസ്‌ലിം ജനതയാണെന്നും ഫാറൂഖ് ഓര്‍മ്മിപ്പിച്ചു.

INDIANEWS24.COM London

Leave a Reply