728-pixel-x-90-2-learn
728-pixel-x-90
<< >>

പാകിസ്ഥാനില്‍ വികലാംഗദിനത്തില്‍ പോലീസ് അന്ധരെ തല്ലിച്ചതച്ചു

ഇസ്ലാമാബാദ്:ലോക വികലാംഗ ദിനത്തില്‍ പാക്കിസ്ഥാനിലെ അന്ധര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം.ലോക വികലാംഗദിനമായ ഡിസംബര്‍ മൂന്നിന് പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ജോലികളില്‍ അന്ധര്‍ക്ക് രണ്ട് ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെയാണ് പോലീസ് മര്‍ദ്ദനമുറയുമായി നേരിട്ടത്.ലാഹോറില്‍ സമരത്തില്‍ പങ്കെടുത്ത എഴുപതോളം പേരെ തല്ലിച്ചതച്ചു. പ്രതിഷേധ വേദിക്ക് സമീപത്തുകൂടെ പാക് പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നുപോയതോടെയാണ് സുരക്ഷാ കരണങ്ങള്‍ പറഞ്ഞ് പോലീസ് അന്ധരെ നേരിട്ടത്.സംഭവം വിവാദമായി മാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടെ തങ്ങള്‍ പ്രസിഡന്റ് കടന്നുപോകുന്നതിന് സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്ന ന്യായീകരണവുമായി രംഗത്തെത്തി. എന്നാല്‍ പോലീസിനെതിരായ പ്രതിഷേധം രാജ്യത്ത് വ്യാപകമായിട്ടുണ്ട്.20 ലക്ഷത്തോളം അന്ധരുള്ള പാക്കിസ്ഥാനില്‍ ആര്‍ക്കും തന്നെ തൊഴില്‍ സംവരണം ലഭിച്ചിട്ടില്ല.ഇവരുടെ ജീവിതം വളരെ ദുരിതപൂര്‍ണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

INDIANEWS24 INTERNATIONAL DESK

Leave a Reply