728-pixel-x-90-2-learn
728-pixel-x-90
<< >>

പാക്കിസ്താന്‍ വേദിയായതിനാല്‍ സാര്‍ക് സമ്മേളനം ഉപേക്ഷിച്ചേക്കും

കാഠ്മണ്ഡു:അംഗരാജ്യങ്ങളുടെ താല്‍പര്യമില്ലായ്മ മൂലം പാക്കിസ്താനില്‍ നടക്കേണ്ട ഈ വര്‍ഷത്തെ സാര്‍ക് സമ്മേളനം റദ്ദാക്കാന്‍ സാധ്യത.ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍കിന്റെ ഈ വര്‍ഷത്തെ സമ്മേളനവേദി പാക്കിസ്താനിലാണെന്ന കാരണത്താലാണ് സമ്മേളനത്തില്‍ നിന്നും ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തിന്റെ പേരില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നയതന്ത്ര നീക്കമായി ഇതിനെ കണക്കാക്കാം.

ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ നവംബറില്‍ നടക്കേണ്ട സാര്‍ക് സമ്മേളനം ബഹിഷ്‌കരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സംഘടനയുടെ അധ്യക്ഷരാജ്യമായ നേപ്പാളിനെ അറിയിച്ചിരുന്നു.ഇതിനുപിന്നാലെയാണ് അഫ്ഗാനനിസ്ഥാന്‍, ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും സാര്‍ക് സമ്മേളനത്തെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഈ വര്‍ഷത്തെ സാര്‍ക് സമ്മേളനം ഉപേക്ഷിക്കേണ്ടതായി വരുമെന്ന് നേപ്പാള്‍ അറിയിച്ചു.ഇതു സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച്ച ഉണ്ടാകും.അതേ സമയം അംഗരാജ്യങ്ങളുടെ നിസ്സഹകരണം മൂലം ഉടലെടുത്തിരിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കേണ്ട ഉത്തരവാദിത്തം അധ്യക്ഷരാജ്യമെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടെന്ന് നേപ്പാള്‍ വ്യക്തമാക്കി.സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച നാല് രാജ്യങ്ങള്‍ക്ക് പുറമെ ശ്രീലങ്ക,നേപ്പാള്‍, മാലദ്വീപ്,പാക്കിസ്താന്‍ എന്നിവയടങ്ങിയ എട്ട് രാജ്യക്കാര്‍ ചേര്‍ന്നതാണ് സാര്‍ക്.

INDIANEWS24.COM Kathmandu

Leave a Reply