728-pixel-x-90-2-learn
728-pixel-x-90
<< >>

പാക്കിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:പാക്കിസ്താനുമായും ബംഗ്ലാദേശുമായും ഉള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും കൂടിയ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.കഴിയുന്നത്ര വേഗം ഇക്കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കാനാണ് ശ്രമം.

മധ്യപ്രദേശിലെ ടെകാന്‍പുറില്‍ അതിര്‍ത്തി രക്ഷാസേനയിലെ അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വരുത്താന്‍ ബി എസ് എഫിന് സാധിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

INDIANEWS24.COM NEWDELHI

Leave a Reply