jio 800x100
jio 800x100
728-pixel-x-90
<< >>

പാകിസ്ഥാന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍,ചൈനയുമൊത്തുള്ള സാമ്പത്തിക ഇടനാഴി പദ്ധതി നിലച്ചു.

ഇസ്‌ലാമാബാദ്∙ പാകിസ്ഥാന്‍ വന്‍  സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഡോണ്‍   ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അറബിക്കടലിലെ ആധിപത്യം ലക്ഷ്യമിട്ട് ചൈന പാകിസ്ഥാനുമായി ചേർന്നൊരുക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതി (സിപിഇസി) പദ്ധതി സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിൽ നിർത്തിയതായാണു റിപ്പോർട്ട്.പാക്കിസ്ഥാന്‍ നാഷനൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാറുകൾക്കാണു തിരിച്ചടി.  പാക്കിസ്ഥാന്‍ നാഷനൽ ഹൈവേ അതോറിറ്റി  നൽകിയ  500 കോടിയോളം രൂപയുടെ ചെക്കുകൾ കഴിഞ്ഞ ദിവസം പണമില്ലാതെ മടങ്ങിയിരുന്നു.ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവിലാണ് സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പാക്കുന്നത്. ചൈനയുടെ വൺ ബെൽറ്റ്, വൺ റോഡ്(ഒബോർ)പദ്ധതിയുടെ ഭാഗമായാണ് പാക്കിസ്ഥാനിൽ സിപിഇസി നിർമാണ പ്രവൃത്തികൾ നടക്കുന്നത്. വൻതോതിൽ റോഡുകളും തുറമുഖ വികസന പദ്ധതികളെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ചൈനയിലെ  ഏറ്റവും വലിയ പ്രവിശ്യയായ ഷിൻജിയാങ്ങുമായി പാക്കിസ്ഥാലിലെ ബലൂചിസ്ഥാനിലുള്ള ഗ്വാദർ തുറമുഖം ബന്ധിപ്പിക്കപ്പെടും.ഈ തുറമുഖവുമായി ബന്ധപ്പെടുന്നതോടെ അറബിക്കടലിൽ നിർണായക സ്വാധീന ശക്തിയാകാന്‍  ചൈനയ്ക്കു സാധിക്കും.

സിപിഇസിയുടെ ഭാഗമായുള്ള പടിഞ്ഞാറൻ സഞ്ചാരപാത, കറാച്ചി–ലാഹോർ മോട്ടോർ വേയുടെ എല്ലാ ഭാഗങ്ങളും ഉൾപ്പെടെ പദ്ധതിയുടെ നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.കൂടാതെ രാജ്യത്തെ ഒട്ടു മിക്ക പദ്ധതികളും സ്തംഭനാവസ്ഥയിലാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രതിരോധ   ചെലവുകളും ആഭ്യന്തര പ്രശ്നങ്ങളും ഭരണത്തിലുള്ള സൈന്യത്തിന്റെ ഇടപെടലുകളും  തീവ്രവാദബന്ധം ആരോപിച്ച് അമേരിക്ക വെട്ടിക്കുറച്ച സാമ്പത്തിക സഹായങ്ങളും നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ പാകിസ്ഥാനുമേല്‍ നേടിയ മേല്‍ക്കൈയ്യും തന്മൂലം അന്തരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയും പാകിസ്ഥാനെ ഏറെക്കുറെ തകര്‍ത്തിരിക്കുകയാണ്.ഈ ദുരവസ്ഥ ചൈനയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ മുതലെടുക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.q port

ഇന്ത്യാ ന്യൂസ്‌ 24 INTERNATIONAL DESK

 

Leave a Reply