jio 800x100
jio 800x100
728-pixel-x-90
<< >>

പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോര്ട്ടാറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് പാക്ക് വടിവെപ്പ്.

അര്‍ണിയ, ആര്‍.എസ്.പുര, കനചാക്, രാംഗഡ് എന്നിവിടങ്ങളിലെ 35 സൈനിക പോസ്റ്റുകള്‍ക്ക്‌ നേരെയാണ് വെടിവെപ്പ് നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണമായിരുന്നുവെന്നു ബി.എസ്.എഫ്. അധികൃതര്‍ പറഞ്ഞു. വെടിവെപ്പ് തിങ്കളാഴ്ചയും തുടര്ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി.

ഈ മാസം 20 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കേന്ദ്രത്തില്‍ പുതിയ സര്‍കാര്‍ അധികാരമേറ്റ ശേഷം 70 പ്രാവശ്യം വരെ പാക്കിസ്ഥാന്‍ കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വെടിവെപ്പില്‍ രണ്ട് ഗ്രാമീണര്‍ കൊല്ലപെട്ടിരുന്നു. പാക്കിസ്ഥാനില്‍ നിന്നുണ്ടാകുന്ന ആക്രമണത്തോട് ശക്തമായി പ്രതികരിക്കണമെന്നു പ്രതിരോധമന്ത്രി ഞായറാഴ്ച്ച ബി.എസ്.എഫിന് നിര്‍ദേശം നല്‍കി.

INDIANEWS24 NATIONAL DESK

Leave a Reply