ഇസ്ലാമാബാദ്:ഇമ്രാന് ഖാന്റെ തെഹരിക് എ ഇൻസാഫ് പാർട്ടി 272 സീറ്റില്‍ 119 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മുന്നേറുന്നു.തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയാകുന്ന നിലയ്ക്ക് ഇമ്രാന് ഖാന് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയാകുംതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇമ്രാന് ഖാന് സൈന്യത്തിന് നന്ദി പറഞ്ഞു.22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിത്. പാക്കിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെട്ടെന്നും ഇത് പുതുയുഗപ്പിറവിയെന്നും ഇമ്രാന് ഖാന് പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നത്. ജിന്നയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞു. അതെ സമയം സൈന്യത്തിന്റെ സഹായത്തോടെ ഇമ്രാന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.അസംബ്ളിയിലിലെ നൂറിലധികം എംപിമാർ ഫലം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഫലം പുറത്ത് വിടാൻ വൈകിയതും പോളിംഗ് കേന്ദ്രങ്ങളിൽ എതിർപാർട്ടികളുടെ ഏജൻറുമാരെ കയറ്റാത്തതും സംശയം കൂട്ടുകയായിരുന്നു. അമേരിക്കയും സംശയം പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി, ജനസംഖ്യാ വർദ്ധനവ്, ജലക്ഷാമം, ഭീകരസംഘടനകളുടെ സ്വാധീനം.ഈ വെല്ലുവിളികൾ മറികടക്കാൻ നേരിയ ഭൂരിപക്ഷം ഇമ്രാന് തടസമാകും.
ഇമ്രാന് ഖാന് ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു..ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചു. സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് വെച്ചാല്‍ താന്‍ രണ്ട് ചുവടുവെക്കും.കാശ്മീർ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായ വ്യത്യാസം ഉള്ളതെന്നും ഇന്ത്യയുമായി നല്ല വാണിജ്യ ബന്ധം പാകിസ്ഥാൻ ആഗ്രഹിക്കുന്നതായും ഇമ്രാന് ഖാന് പറഞ്ഞു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും. അഴിമതി ക്യാൻസർപോലെ പടർന്ന് പിടിക്കുകയായിരുന്നു. ‘പാവങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാകും വരാൻ പോകുന്നതെന്നും ഇമ്രാന് ഖാന് പറഞ്ഞു.
INDIANEWS24 INTERNATIONAL DESK