jio 800x100
jio 800x100
728-pixel-x-90
<< >>

പാകിസ്ഥാനെതിരെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍

ദുബായ്: പാകിസ്ഥാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ദുബായില്‍ കുറിച്ചു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പുറത്താകാതെയുള്ള സെഞ്ച്വറിയും (111) ശിഖര്‍ ധവാന്റെ വെടിക്കെട്ട്‌ സെഞ്ച്വറിയും ( 1൦൦ പന്തില്‍ 114) ഒരുമിച്ചപ്പോള്‍ ഇന്ത്യ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍ എത്താനായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 63 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ അനായാസം മറികടന്നത്. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും സഹിതമാണ്  114 റണ്‍സെടുത്ത് റണ്ണൗട്ടായത്.. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.ഏറ്റവുമധികം സിക്സറുകള്‍ പറത്തിയതിനുള്ള പുരസ്കാരം രോഹിത് ശര്‍മ്മ നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയിലായിരുന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറി അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.  ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ചാഹലിന്റെ പന്തില്‍ ഇമാം ഉല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ 31 റണ്‍സ് നേടി സഹ ഓപ്പണര്‍ ഫഖര്‍ സമാനും പുറത്തായി. മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്.ബംഗ്ലാദേശുമായുള്ള വരും മത്സരം പാകിസ്ഥാന് നിര്‍ണ്ണായകമാകും.

INDIANEWS SPORTS DESK

 

Leave a Reply