728-pixel-x-90-2-learn
728-pixel-x-90
<< >>

പശ്ചിമഘട്ടം:  കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് സത്യവാങ്മൂലം നല്‍കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് ഇതോടെ വ്യക്തമായി.

കഴിഞ്ഞ ദിവസം കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തഴഞ്ഞുകൊണ്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഏത് റിപ്പോര്‍ട്ടാണ് സ്വീകാര്യമായതെന്ന് വ്യക്തമായ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ട്  ട്രൈബ്യൂണല്‍ ബുധനാഴ്ച്ച വീണ്ടും സത്യവാങ്മൂലം നല്കാന്‍ അറിയിച്ചു.

പശ്ചിമഘട്ട മലനിരകള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതിനെ തുടര്‍ന്നാണ് ഇത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ മാധവ് ഗാഡ്ഗില് അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചത്. പഠനം പൂര്‍ത്തിയാക്കി ഗാഡ്ഗില്‍ റിപ്പോര്‍ട്ടായി പുറത്തിറങ്ങുകയും ചെയ്തു. ഇത് പുനപരിശോധിക്കുന്നതിന് വേണ്ടിയാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ആ റിപ്പോര്‍ട്ടും വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മനെ അധ്യക്ഷനാക്കി മറ്റൊരു സമിതിയെയും നിയോഗിച്ചിരുന്നു.

INDIANEWS24 Newdelhi

Leave a Reply