ചെന്നൈ:ഹൈദരാബാദില്‍ നിന്നുള്ള 81കാരിയായ വൃദ്ധയുടെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയിരിക്കുന്നത് പശുവിന്റെ ഹൃദയവാല്‍വിന്റെ സഹായത്തോടെ.ചെന്നൈയിലെ ഫ്രോണ്ടിയര്‍ ലൈഫ്ലൈന് ആശുപത്രിയിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയകരമായ ആ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ ഒന്നായ ഓര്‍ട്ടിക് വാല്‍വിനായിരുന്നു തകരാറ്.ഹൃദയം തുറന്നുവച്ചു നടത്തുന്ന ശസ്ത്രക്രിയയിലൂടെ ഈ വാല്‍വ് മാറ്റിവെക്കല്‍ ഏറെ ശ്രമകരമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയയുടെ വഴികാട്ടിയെന്ന് അറിയപ്പെടുന്ന പ്രമുഖ ഡോക്ടര്‍ കെ എം ചെറിയാനാണ് ഇവരെ പരിചരിക്കുന്നത്.കുട്ടികളില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ നടത്തി വിജയിപ്പിച്ച ഈ മലയാളി ഡോക്ടറെ രാജ്യം 1991ല്‍ പത്മശ്രീ നല്കി ആദരിച്ചിട്ടുള്ളതാണ്.
പതിനൊന്ന് വര്‍ഷം മുമ്പ് വൃദ്ധയുടെ ഒരു ഹൃദയവാല്‍വ് മാറ്റി വച്ചിട്ടുള്ളതാണ്.എന്നാല്‍ ഈ വര്‍ഷം ആദ്യമായതോടെ ഹൃദയ സംബന്ധമായ ചില ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി.ഇന്ത്യയില്‍ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും അനുകൂലമായ പ്രതികരണം ആരില്‍ നിന്നും ഉണ്ടായില്ല.ഒടുവില്‍ ഫ്രോണ്ടിയറിലെത്തി ചികിത്സ തേടുകയായിരുന്നു.ഓര്ട്ടിക്ക് വാല്‍വ് ചെരുതാകുന്നതായിരുന്നു ഇവരുടെ പ്രശ്നം.ഡോക്ടര്‍ ആര് അനന്തരാമനും പശുവിന്റെ ഹദയവാല്വ് മനുഷ്യനില്‍ തുന്നി ചേര്‍ക്കുന്ന ഈ അപൂര്‍വ്വ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയിരുന്നു.
INDIANEWS24.COM Chennai