728-pixel-x-90-2-learn
728-pixel-x-90
<< >>

പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയില്‍

ദുബായ്: പവർകട്ടിനെയും ഇരുട്ടിനെയും ഒരുപോലെ വെളിച്ചത്തിലാക്കാൻ പുതിയ ഫെൽട്രോൺ എൽ.ഇ.ഡി ബൾബുകൾ വിപണിയിലെത്തിക്കഴിഞ്ഞു. പതിവിനു വിപരീതമായി കറന്റു പോയാൽ ഉടൻ തന്നെ ബൾബ് പ്രകാശിക്കുo എന്നതാണ് ഫെൽട്രോൺ എല്‍ ഇ ഡി ബൾബിന്റെ പ്രത്യേകതയെന്നു ഫെല്‍ട്രോണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ബിസിനസ് ഹെഡ് ഷൈന്‍ കെടാകുളം പറഞ്ഞു. പകൽ സമയങ്ങളിലാണ് കറന്റ് പോകുന്നതെങ്കിൽ മറ്റു ബൾബുകളെ പോലെ ഓഫ് ചെയ്യാവുന്നതുമാണ്. രണ്ടു മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ വൈദ്യുതി ഇല്ലാതെ പ്രകാശം പരത്താൻ കഴിവുള്ള ഫെൽട്രോൺ ബൾബുകൾ എല്ലാ വിധത്തിലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു ‘മാജിക് ബൾബ്’ തന്നെയാണ്. വ്യത്യസ്ത പവറുകളിൽ ഫെൽട്രോൺ ബൾബുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.മികച്ച പ്രതികരണമാണ് ഫെൽട്രോൺ എല്‍ ഇ ഡി ബൾബിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് sales@feltron.co എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

INDIANEWS24 BUSINESS DESK

Leave a Reply