728-pixel-x-90-2-learn
728-pixel-x-90
<< >>

പഴയ ‘വേട്ട’യുടെ സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു

തൃശ്ശൂര്‍:ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു.തൃശ്ശൂരില്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1984ല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് വേട്ട എന്ന ചിത്രം ഒരുക്കിയാണ് മോഹന്‍രൂപ് ചലച്ചിത്രമേഖലയില്‍ സജ്ജീവമാകുന്നത്.കാവല്‍ സുരേന്ദ്രന്‍ രചിച്ച വേട്ട ഗ്യാലറിvetta ഫിലിംസിന്റെ ബാനറില്‍ സുധീഷ് കുമാറും ഡോ.ചന്ദ്രാംഗധനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.മോഹന്‍ലാലും മമ്മൂട്ടിയും കൂടാതെ ചിത്രത്തില്‍ ശ്രീനിവാസനും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

നുള്ളിനോവിക്കാതെ,വര്‍ഷങ്ങള്‍ പോയതറിയാതെ,ഇവരെ സൂക്ഷിക്കുക,ശില്‍പ്പി,എക്‌സ്‌ക്യുസ് മീ ഏത് കോളജിലാ ?,സ്പര്‍ശം തുടങ്ങിയവയാണ് മോഹന്‍രൂപ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.1985ല്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ നുള്ളിനോവിക്കാതെ എന്ന സിനമയിലൂടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സംഗീത സംവിധായകന്‍ രാജാമണി,നടന്‍ ശിവജി,ഛായാഗ്രാഹകന്‍ സാലൂ കെ ജോര്‍ജ്ജ് എന്നിവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ രാജേഷ് ആര്‍ പിള്ളയുടെ അവസാന ചിത്രത്തിന്റെയും ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ പേരും വേട്ട എന്നു തന്നെയാണ്.

വര്‍ക്കലയാണ് മോഹന്‍രൂപിന്റെ സ്വദേശം.ഭാരതീയ ലളിതകലാ അക്കാദമിയുടെ ഡോ.അംബേദ്കര്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.തെരുവില്‍ ജീവിക്കുന്ന മനുഷ്യരുടെ കഷ്ടതകളും ദുഖങ്ങളും ക്ഷോഭവുമെല്ലാം മറയില്ലാതെ ആവിഷ്‌കരിച്ച തൂതവന്‍ എന്ന സിനിമയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

INDIANEWS24.COM Obit Desk

Leave a Reply