കെയ്റോ: പഴയ ടയറുകള്‍ മാറ്റാത്ത വാഹന ഉടമകള്‍ക്കെതിരെ അബുദബി പോലീസിന്റെ കര്‍ശന നടപടി. ഇവരില്‍നിന്ന് 200 ദിര്‍ഹം പിഴയാണ് ഈടാക്കുന്നത്. ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 22000 വാഹനങ്ങള്‍ പോലീസ് പിടികൂടി.
നിശ്ചിത കാലയളവ് കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നത് തീപിടിത്തത്തിനു കാരണമാകും എന്നതിനാലാണ് നടപടി. ഇത് സംബന്ധിച്ച് പോലീസ് നേരത്തെ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കാലപ്പഴക്കം വന്ന ടയറുകള്‍ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.