728-pixel-x-90-2-learn
728-pixel-x-90
<< >>

പഴയനോട്ടുകള്‍ വിദേശത്തേക്ക് അയച്ച് മാറ്റിയെടുക്കുന്നത് വ്യാപകം

ന്യഡല്‍ഹി: അസാധുവായ പഴയ 500, ആയിരം നോട്ടുകള്‍ വിദേശത്തേക്ക് അയച്ച ശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പിന്റെ കണ്ടെത്തല്‍.വിവിധ രാജ്യങ്ങളിലേക്ക് പുസ്തകങ്ങളെന്ന വ്യാജേന അയക്കുന്ന കൊറിയറുകള്‍ പരിശോധിച്ചതില്‍ നിന്ന് പഴയ നോട്ടുകള്‍ പിടിച്ചെടുത്തു.വിദേശ ഇന്ത്യക്കാര്‍ക്ക് ഇനിയും നോട്ട് മാറ്റിയെടുക്കാനുള്ള അവസരം മുതലെടുത്താണ് ഗണ്യമായി അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നത്.

അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരം ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു.എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായി ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ പരിധി നീട്ടി.വിദേശ ഇന്ത്യക്കാര്‍ക്കു മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ ആര്‍ബിഐ ഓഫിസുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.ഈ കാലാവധി തീരും മുമ്പ് വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ശക്തമായ ശ്രമം തുടരുന്നതായാണ് കസ്റ്റംസ് കണ്ടെത്തലില്‍ വ്യക്തമാകുന്നത്.

കൊറിയറില്‍ വിദേശത്തേക്ക് അയച്ച വിവിധ പാഴ്‌സലുകളില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപയുടെ പഴയ നോട്ടുകളാണ് പിടികൂടിയത്.പഞ്ചാബില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കൊറിയറിലും യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കോറിയറിലുമാണ് പഴയ നോട്ടുകള്‍ കണ്ടെത്തിയത്.പുസ്തകങ്ങള്‍ എന്ന പേരിലാണു പാഴ്‌സലുകള്‍ അയയ്ക്കുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply