728-pixel-x-90-2-learn
728-pixel-x-90
<< >>

‘പഴനിയിലെ കനകം’;ഭാവന സിനിമാതാരമായെത്തുന്നു

പ്രമുഖ അച്ചടി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘പഴനിയിലെ കനകം’ എന്ന ഫീച്ചര്‍ വെള്ളിത്തിരയിലേക്ക്.ഏറെ ഹൃദയസ്പര്‍ശിയായ ഫീച്ചര്‍ ചലച്ചിത്രമാക്കാന്‍ ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടി മല്ലിക മുന്നോട്ടുവരികയായിരുന്നു.ചിത്രത്തില്‍ സിനിമാതാരമായി ഭാവന വേഷമിടുന്നു.

സിനിമാ രചനയുടെ അനുഭവത്തില്‍ നിന്നും പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസാണ് പ്രമുഖ ദിനപത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ മുമ്പൊരിക്കല്‍ ഫീച്ചര്‍ എഴുതിയത്.ഇത് സിനിമയാക്കുമ്പോള്‍ കലൂര്‍ ഡെന്നീസ് തന്നെയാകും തിരക്കഥയൊരുക്കുക.ഭാവന സിനിമാ താരമായി എത്തുമ്പോള്‍ ഡ്യൂപ്പ് നടിയുടെ വേഷമാണ് കനകം എന്ന കഥാപാത്രത്തിനുള്ളത്.ഈ വേഷത്തിനായി പലരെയും സംവിധായിക സമീപിച്ചെങ്കിലും ആരും തയ്യാറായില്ല.ഒടുവില്‍ ചില സുഹൃത്തുക്കളുടെ പ്രചോദനത്തെ തുടര്‍ന്ന് മല്ലിക തന്നെ കനകമായി വേഷമിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതൊരു സ്ത്രീപക്ഷ സിനിമയായിരിക്കും.പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷന്മാര്‍ കാരണം കനകം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ആഘാതമാണ് ചിത്രത്തിന്റെ പ്രമേയം.പിന്നണിഗായിക മഞ്ജരി ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും.

INDIANEWS24.COM MOVIES

Leave a Reply