728-pixel-x-90-2-learn
728-pixel-x-90
<< >>

പഴനിക്കടുത്ത് കാറപകടം: ഏഴ് മരണം

പാലക്കാട്: പഴനിക്കടുത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. രണ്ടുപേര്‍ കുട്ടികളാണ്.
തൃശൂര്‍ മുരിയാട് ധ്യാനകേന്ദ്രത്തിനു സമീപം താമസിക്കുന്ന കൊമ്പന്‍ വീട്ടില്‍ ജോണ്‍സണ്‍ (48), ഭാര്യ ലിസി (45), മകന്‍ അലക്‌സ് (22), ജോണ്‍സന്റെ സഹോദരന്‍ ഷിജോ (33), ഭാര്യ സിനി (26), മകന്‍ ഇസാക്കിയേല്‍ (നാല്), ജോണ്‍സന്റെയും ഷിജോയുടെയും സഹോദരന്‍ എല്‍ബിന്റെ മകന്‍ ഡാനിയേല്‍ (നാല്) എന്നിവരാണ് മരിച്ചത്.
പഴനി-മധുര റൂട്ടില്‍ ദിണ്ടിഗല്‍ സത്രംപട്ടിക്കു സമീപം ഇന്നലെ രാവിലെ 9 മണിക്കായിരുന്നു അപകടം. വേളാങ്കണ്ണിയില്‍ ഒരു ബന്ധുവിന്റെ വിവാഹനിശ്ചയത്തിനു പോയവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  അലക്‌സാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. അകത്തു കുടുങ്ങിയവരെ ഏറെ നേരത്തെ ശ്രമത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാനായത്. എല്ലാവരെയും ദിണ്ടിഗല്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Leave a Reply