728-pixel-x-90-2-learn
728-pixel-x-90
<< >>

പഴം ഭക്ഷിക്കുന്ന വവ്വാലാണ് നിപ വൈറസിന്റെ ഉറവിടമെന്ന് കണ്ടെത്തി

കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ ഉറവിടം അവസാനം കണ്ടെത്തി.പഴം ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ വൈറസ് വാഹകരെന്ന് ഐ.സി.എം.ആറിന്റെ പരിശോധനയില്‍ തെളിഞ്ഞു. ഈ വവ്വാലുകളില്‍ എവിടെ നിന്നാണ് നിപ വൈറസ് കുടിയേറിയതെന്ന്
ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കേന്ദ്രമന്ത്രി ജെപി നദ്ദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിപ വൈറസ് ആദ്യമായി കണ്ടെത്തിയ മൂസയുടെ വീട് സ്ഥിതിചെയ്യുന്ന ചന്ദ്രോത്ത് പ്രദേശത്ത് നിന്നും പിടികൂടിയ 55 പഴംതീനി വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപയുടെ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.പക്ഷേ ഇവിടെ നിന്ന് പിടികൂടിയ ഷ്ഡ്പദങ്ങളെ തിന്നുന്ന 21 വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നത് അന്ന് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുക തന്നെ ചെയ്തു.കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചത് ഏറെ ആശ്വാസകരമാണ്. ഉറവിടം കണ്ടെത്തിയ സ്ഥിതിക്ക് അതുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയായിരിക്കും എന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇപ്പോള്‍ ഡല്‍ഹിയിലാണ്.മന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം ഇനിയെടുക്കേണ്ട നടപടിക്രമങ്ങള്‍ എന്തെന്ന് തീരുമാനിക്കും.
INDIANEW24 TVM JITHESHDAMODAR

Leave a Reply