728-pixel-x-90-2-learn
728-pixel-x-90
<< >>

പള്‍സര്‍ സുനി സംഭവശേഷം ആലപ്പുഴയില്‍ എത്തിയിരുന്നു

ആലുവ:നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനായി അന്വേഷണം ഊര്‍ജ്ജിതം.ഒളിവില്‍ പോകുന്നതിന് മുമ്പ് സുനിയും കൂട്ടാളികളായ വിജീഷ്, മണികണ്ഠന്‍ എന്നിവര്‍ ആലപ്പുഴയില്‍ സുഹൃത്തുക്കളുടെ അടുത്ത് പണം സംഘടിപ്പിക്കാന്‍ എത്തിയതായി വിവരം ലഭിച്ചു.സുനിക്ക് ഇവിടെ നിന്നും പണം ലഭിച്ചില്ലെന്നാണ് സൂചന.

എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.കോയമ്പത്തൂരില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.സുഹൃത്തുക്കളുടെ പക്കല്‍ നിന്നും പണം കിട്ടാതെ വന്നതോടെ സുനിയും കൂട്ടാളികളും സംസ്ഥാനം വിടാനുള്ള സാഹചര്യം ഉപേക്ഷിച്ചിരിക്കാം എന്നാണ് പോലീസ് കണക്കുകൂട്ടല്‍.എന്നാല്‍ സുനിക്ക് സ്വര്‍ണ്ണമാലയുണ്ടായതായ് വിവരം ലഭിച്ചിട്ടുണ്ട്.ഇവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്.

INDIANEWS24.COM Aluva

Leave a Reply