jio 800x100
jio 800x100
728-pixel-x-90
<< >>

പള്‍സര്‍ സുനി കീഴടങ്ങുന്നതിന്റെ തലേന്ന് ലക്ഷ്യയിലെത്തിയെന്ന് മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയതായി ഇവിടത്തെ ജീവനക്കാരന്‍ മൊഴി നല്‍കിയെന്ന് പോലീസ്. കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പള്‍സര്‍ സുനി പോലീസില്‍ കീഴടങ്ങുന്നതിന് തലേ ദിവസം ലക്ഷ്യയിലെത്തിയതായാണ് ഇവിടത്തെ ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന് നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദത്തിന് കരുത്ത് പകരുന്ന പ്രധാന തെളിവായാണ് പോലീസ് ഇതിനെ വിലയിരുത്തുന്നത്. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ടാണ് സുനി ഇവിടെയെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാവ്യയ്ക്ക് സംഭവത്തില്‍ ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

INDIANEWS24.COM Kochi

Leave a Reply