728-pixel-x-90-2-learn
728-pixel-x-90
<< >>

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.തന്നെ കേസില്‍ കുടുക്കിയതാണെന്ന് കാട്ടി ഇന്നലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.ആലുവയിലെ അഭിഭാഷകരായ ഇ സി പൗലോസ്, ബോബി റാഫേല്‍ എന്നിവര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സുനില്‍കുമാറിന് പുറമെ, വി പി വിജീഷ്, മണികണ്ഠന്‍ എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.മണികണ്ഠനെ ഇന്നലെ പാലക്കാട്ടുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയുടെ തുടക്കം മുതല്‍ മണികണ്ഠനും ഉള്‍പ്പെട്ടതായാണ് പോലീസിന് ലഭിച്ച സൂചന.

INDIANEWS24.COM Kochi

Leave a Reply