728-pixel-x-90-2-learn
728-pixel-x-90
<< >>

പളനിസ്വാമി വിശ്വാസവോട്ട് നേടി

ചെന്നൈ:തമിഴ്‌നാട്ടില്‍ 122 പേരുടെ പിന്തുണയോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസവോട്ട് നേടി.11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.

രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്നിന് സഭ ചേര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ വോട്ടെടുപ്പ് തുടരാനുള്ള സ്പീക്കറുടെ തീരുമാനത്തെ തുടര്‍ന്നാണ് രണ്ടു തവണയും അക്രമവും സഭ നിര്‍ത്തിവെക്കലും ഉണ്ടായത്.

INDIANEWS24.COM Chennai

Leave a Reply