728-pixel-x-90-2-learn
728-pixel-x-90
<< >>

പളനിസ്വാമിയും മന്ത്രിമാരും അധികാരമേറ്റു

ചെന്നൈ:തമിഴ്‌നാടിന്റെ 12-ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ   പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ 31 മന്ത്രിമാരും സത്യപ്രജിജ്ഞ ചെയ്തു.ജയലളിത മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പനീര്‍ശെല്‍വത്തിന് പകരം സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏകമാറ്റം.വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക.അടുത്ത ദിവസങ്ങളില്‍ തന്നെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്.ഗവര്‍ണര്‍ നിര്‍ദേശിച്ച പ്രകാരം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായാല്‍ വരുന്ന നാലര വര്‍ഷക്കാലം പളനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം.

INDIANEWS24.COM Chennai

Leave a Reply