728-pixel-x-90-2-learn
728-pixel-x-90
<< >>

പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് സഹായം: മുസ്ലീം സംഘടനയെ കാനഡ നിരോധിച്ചു

ടൊറന്റോ: ഒണ്ടാരിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയെ കാനഡ സര്‍ക്കാര്‍ നിരോധിച്ചു. പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് സാമ്പത്തികസഹായം നല്‍കി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

സംഘടനയുടെ ഒണ്ടാരിയോയിലെ ഓഫീസുകളില്‍ ഇന്റെഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്സ്മെന്‍റ് സംഘം നടത്തിയ റെയ്ഡിലാണ് പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്തിയത്. സംഘടനയുമായി ബന്ധമുള്ള ക്യുബക്ക് സ്വദേശിയുടെ വസതിയിലും റെയ്ഡ് നടത്തി. 15 ദശലക്ഷം ഡോളര്‍ കൈമാറിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

Leave a Reply