728-pixel-x-90-2-learn
728-pixel-x-90
<< >>

പറ്റിയ ജീവിത പങ്കാളിയെ കണ്ടെത്താനാകാതെ സ്വയം വിവാഹിതയായി

ഹൂസ്റ്റണ്‍:തനിക്കു പറ്റിയ വരനെ കണ്ടത്താനാകാതെ അമേരിക്കന്‍ വനിത ഒടുവില്‍ സ്വയം വവാഹിതയായി.യാസ്മീന്‍ എല്‍ബി എന്ന നാല്‍പ്പതുകാരി തന്റെ പറിന്നാളില്‍ വളരെ ആര്‍ഭാടപൂര്‍വ്വമാണ്‌ സ്വയം വിവാഹിതയായത്.

ഹൂസ്റ്റണ്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ കള്‍ച്ചറില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.മതപരമായ ആചാരങ്ങളോടെ നടന്ന ചടങ്ങിന് സാക്ഷിയാകാന്‍ മൂന്ന് മന്ത്രിമാരും പങ്കെടുത്തു. ഒരിക്കലും സാധിക്കില്ലെന്ന് താന്‍ കരുതിയ പല കാര്യങ്ങളും സാധിച്ചെന്നും താനതില്‍ അതീവ സന്തുഷ്ടാണെന്നും യാസ്മിന്‍ വിവാഹ ശേഷം പറഞ്ഞു.യാസ്മിന്‍ സ്വയം ഒരു കേക്ക് മുറിക്കുകയും ചെയ്തു.

2013 മെയ് മാസത്തിലാണ് താന്‍ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ഫേസ്ബുക്കിലൂടെ യാസ്മിന്‍ പുറത്തുവിട്ടത്.എന്നാല്‍ ടെക്‌സാസില്‍ സ്വയം വിവാഹം കഴിക്കുന്നത് നിയമപരമായി അംഗീകരിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

INDIANEWS24 TEXAS

Leave a Reply