728-pixel-x-90-2-learn
728-pixel-x-90
<< >>

പറവൂര്‍ ഭരതന്‍ വിട പറഞ്ഞു

കൊച്ചി:ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍(86) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചിക്തസയിലായിരുന്നു.1951ല്‍ ചെറിയ വേഷത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങിയത്.തുടര്‍ന്ന് മലയാള സിനിമ കണ്ട പ്രമുഖ വില്ലന്‍ നിരയിലേക്കെത്തി.വില്ലന്‍മാര്‍ കോമഡി താരങ്ങളാകുന്ന പതിവിന് തുടക്കമിട്ട നടന്‍മാരില്‍ ഒരാളായി പറവൂര്‍ ഭരതനും മാറി.2009 വരെ ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു.തങ്കമണിയാണ് ഭാര്യ.

1928ല്‍ വടക്കന്‍ പറവൂരിനടുത്ത് മൂത്തകുന്നം കരയില്‍ വാവക്കാട് ഒരു സാധാരണ ചെത്തുതൊഴിലാളിയുടെ മകനായിട്ടായിരുന്നു ജനനം.കുറുമ്പക്കുട്ടിയായിരുന്നു അമ്മ.ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കയര്‍ തൊഴിലാളിയായ അമ്മയുടെ തണലിലാണ് ഭരതന്‍ വളര്‍ന്നത്.

സ്‌കൂള്‍ തലത്തില്‍ മോണോ ആക്ടില്‍ പങ്കെടുത്തത് മുതല്‍ അദ്ദേഹത്തിലെ അഭിനയമികവ് പ്രകടമാകാന്‍ തുടങ്ങി.തുടര്‍ന്ന് അദ്ദേഹം അറിയാതെ തന്നെ നാടക വേദിയില്‍ അവസരമൊരുങ്ങി.കെടാമംഗലം സദാശിവന്‍ ആണ് അദ്ദേഹത്തിന് നാടകത്തില്‍ അവസരം നല്‍കിയത്.നാടക വേദികളിലെ അഭിനയ മികവ് സിനിമയിലേക്കുള്ള ചവിട്ടുപടിയായി.1951ല്‍ പുറത്തിറങ്ങിയ രക്തബന്ധം ആണ് ആദ്യ ചിത്രം.

1964ല്‍ എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കറുത്ത കൈ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഭരതന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായി.പിന്നീട് പലതരത്തിലുള്ള റോളുകളും അദ്ദേഹത്തെ തേടിയെത്തി. ഹാസ്യറോളുകള്‍ക്കൊപ്പം സ്വഭാവനടന്‍ എന്ന നിലയ്ക്കും ഭരതന്‍ സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി ഉയര്‍ന്നു.

INDIANEWS24.COM Obit Desk

Leave a Reply