728-pixel-x-90-2-learn
728-pixel-x-90
<< >>

പറക്കുന്ന വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍തല്ലി

മുംബൈ: വിമാനം പറക്കുന്നതിനിടെ പൈലറ്റുമാര്‍ തമ്മില്‍തല്ലി. സഹപൈലറ്റായ വനിതയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ സഹപ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി. ജെറ്റ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഫ്‌ളൈറ്റില്‍ കയ്യാങ്കളി നടന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുരുഷ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ വിവരം അറിയിച്ചത്. ജനുവരി ഒന്നിന് പുലര്‍ച്ചെ 2.45നാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഈ സമയം ഇറാന്‍-പാക്കിസ്താന്‍ മേഖലയിലൂടെ പറക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വനിതാ പൈലറ്റ് കോപ്റ്ററില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് എത്തി. ഇത് ഗുരതരമായ സുരക്ഷാ പാളിച്ചയാണെന്ന് വിലയിരുത്തിയാണ് ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മൂലമാണ് പ്രശ്‌നങ്ങളുണ്ടായത്. അടിപിടിയുണ്ടായെങ്കിലും പെട്ടെന്ന് തന്നെ അവര്‍ക്ക് പരിഹരിക്കാനായെന്ന വിശദീകരണവുമായി ജെറ്റ് എയര്‍വേയ്‌സ് രംഗത്തെത്തി. പ്രശ്‌നം ശാന്തമാക്കിയ ശേഷം പൈലറ്റുമാര്‍ക്ക് വിമാനം ആശങ്കകളില്ലാതെ മുംബൈ വിമാനത്താവളത്തിലിറക്കാന്‍ സാധിച്ചെന്നും അധികൃതര്‍ പറഞ്ഞു.

നടപടിക്ക് വിധേയനായ പൈലറ്റ് പത്ത് വര്‍ഷത്തോളമായി ജെറ്റ് എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്നു. ഇയാളുമായി അഭിപ്രായ വ്യത്യാസമുണ്ടായ വനിതാ പൈലറ്റും ഏറെ നാളായി ഒരുമിച്ചാണ് ജോലി ചെയ്ത് വരുന്നതെന്നും ജെറ്റ് എയര്‍വേയ്‌സ് വക്താവ് വ്യക്തമാക്കി.

Leave a Reply