തിരുവനന്തപുരം:പരിയാരം മെഡിക്കല്‍ കോളേജ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുള്ള കണ്ണൂര്‍ കളക്ടറുടെ നിര്‍ദ്ദേശ്ശം മന്ത്രിസഭായോഗം അംഗീകരിച്ചു.ഉപാധികളോടെയാണ് സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കളക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. കോടതി നടപടിയനുസരിച്ചായിരിക്കും ഏറ്റെടുക്കല്‍. ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീരുമാനമായല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ആര് ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജുമായി വൈകാരിക ബന്ധമുള്ള സി എം പി നേതാക്കള്‍ തമ്മില്‍ തല്ലുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തന്നെയാണ് ഉചിതം എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് ഭേദമന്യേ കണക്ക് കൂട്ടുന്നത്.
INDIANEWS24 KANNUR