728-pixel-x-90-2-learn
728-pixel-x-90
<< >>

പരീക്കുട്ടിക്ക് മുന്നിൽ മാനസമൈനേ പാടി കുരുന്നുകൾ.

തിരുവനന്തപുരം:കറുത്തമ്മ പോയാൽ ഞാനീ കടാപ്പുറത്ത് പാടിപ്പാടി നടക്കും. ചെമ്മീനിലെ പരീക്കുട്ടിക്ക് മുന്നിൽ കോട്ടൻ ഹിൽ എൽ. പി സ്‌കൂൾ വിദ്യാർത്ഥികൾ പരീക്കുട്ടിയായും കറുത്തമ്മയായും വേഷപ്പകർച്ച നടത്തിയപ്പോൾ പരീക്കുട്ടിയെ അനശ്വരനാക്കിയ നടൻ മധുവിന്റെ കണ്ണുകളിൽ നക്ഷത്രത്തിളക്കം.വിദ്യാലയങ്ങൾ പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി മധുവിന് ആദരം നൽകാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. നിങ്ങളെക്കാണുമ്പോൾ എനിക്കെന്റെ പേരക്കുട്ടികളെയാണ് ഓർമ്മവരുന്നത്.നിങ്ങളുടെ ഹെയർസ്റ്റൈൽ മാറുന്നതുപോലെയാണ് പഴയസിനിമയിൽ നിന്ന് പുതിയതിലേക്കുള്ള മാറ്റം.എന്റെ ആദ്യസിനിമ കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്. മാധവൻ നായർ എന്ന എന്റെ പേര് മാറ്റി മധു എന്നാക്കിയതായിരുന്നു കാരണം. പക്ഷെ പിന്നീട് ആ പേരിൽ അറിയപ്പെടാനായിരുന്നു നിയോഗം.മധു കുട്ടികളോട് പറഞ്ഞു.

ഹെഡ് മാസ്റ്റർ കെ ബുഹാരി സ്‌കൂളിന്റെ ഉപഹാരം മധുവിന് നൽകി. എം.പി. ടി. എ പ്രസിഡന്റ് അനില ബിനോജ് പൊന്നാടയണിയിച്ചു.മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവങ്കരി തങ്കച്ചി ആമുഖപ്രസംഗം നടത്തി.അധ്യാപകരായ ടി.എ ജേക്കബ്, കെ.പി ബീനാകുമാരി,വി.പി ചിത്ര,പി. ടി. എ അംഗം രാജി എൻ.സ്മിത എന്നിവർ നേതൃത്വം നൽകി.

JITHESH DAMODAR INDIANEWS24 

Leave a Reply