ഷാര്‍ജ:യു എ ഇ യിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ സംഘടിപ്പിച്ച് ഷാര്‍ജ പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ‘ റീ സൈക്ലത്തോണ്‍ ഇവെന്റ്റ് ‘ മികച്ച വിജയമായി. ഷാര്‍ജ ഔര്‍ ഓണ്‍ ബോയ്സ് സ്കൂളിലെ ഹര്‍ഷിത് ബെലഗര് , ആദിത്യാറോയ്, അഭിനവ് സിന്ഗ്ല എന്നിവരുടെ നേതൃത്ത്വത്തില്‍ ‘ക്ലീന്‍ അപ് ഷാര്‍ജ കാമ്പയിന് ‘എന്ന കൂട്ടായ്മയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 24 നു അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ വച്ച് നടന്ന പരിപാടിയില്‍ മുന്നൂറിലധികം കുട്ടികള്‍ ശേഖരിച്ച രണ്ടായിരം കിലോയിലധികം വരുന്ന പേപ്പര്‍ , പ്ലാസ്റ്റിക് , അലൂമിനിയം തുടങ്ങിയ മാലിന്യവസ്തുക്കള്‍ റീ സൈക്ലിങ്ങിനായി ഏല്‍പ്പിച്ചിരുന്നു.
ആദ്യ ഇവെന്റിന്റെ തുടര്‍ച്ചയായി ‘ക്ലീന്‍ അപ് ഷാര്‍ജ വാക്കത്തോണ്‍’ , ‘പ്ലാന്റ് എ ട്രീ ഇവെന്റ്റ് ‘ , ബീച്ച് ക്ലീന്‍ അപ് ഇവെന്റ്റ് എന്നിവ വരും ആഴ്ചകളില്‍ സംഘടിപ്പിക്കും.31 നു നടക്കുന്ന പരിപാടിയില്‍ എഴുന്നൂറോളം കുട്ടികള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ‘ടുഗതര്‍ ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്’ , ‘സ്റ്റുഡന്‍സ് ഫോര്‍ എര്‍ത്ത്’ , ‘ഗിവ് എ ഗാഫ് ഫൌണ്ടേഷന്’ എന്നിവയുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് cleanupsharjah@gmail.com എന്ന മെയില്‍ ഐ ഡി യിലോ 050 8790590 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
INDIANEWS24.COM Gulf Desk
Roy
October 29, 2015 at 9:23 PM
അഭിനന്ദനങ്ങള്‍