jio 800x100
jio 800x100
728-pixel-x-90
<< >>

പരിഷ്കാരികള്‍ക്കായി പരിസ്ഥിതി നഗരം ഒരുങ്ങുന്നു

London:തലമുടി വെട്ടാത്തവര്‍ ,മുഖം വടിക്കാത്തവര്‍ ,പല്ല് തേക്കാത്തവര്‍ , കുളിക്കാത്തവര്‍ ,തുടങ്ങിയ തരം ആളുകളാണ് കൂടുതലായും കേരളത്തിലെ പരിസ്ഥിതി വാദികള്‍ .അല്ലാത്ത ചിലരും ഉണ്ട്.

പക്ഷേ ഇവര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാര്‍ അറിയുന്നത് പുതിയ റോഡ്‌,പുതിയ വ്യാപാര സമുച്ചയം ,മെട്രോ റെയില്‍ തുടങ്ങിയ എന്തെങ്കിലുമോന്ന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ മത്രമാണ്.ഈ പദ്ധതി പരിസ്ഥിതി സന്തുലനത്തെ ബാധിക്കും.പിന്നെ അതിന്റെ വിശദാംശങ്ങള്‍ .ഇതല്ലാം വിശദീകരിച്ച ശേഷം ഒത്തു വന്നാല്‍ ഒരു കേസും കൂടി കൊടുക്കും.

എന്നാല്‍ യുകെയിലെ പരിസ്ഥിതിവാദികള്‍ അങ്ങനെ അല്ല.തങ്ങള്‍ക്ക് ക്രിയാത്മകമായി എന്ത്‌ ചെയ്യാം എന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു.പ്രസംഗം കുറവ് പ്രവര്‍ത്തി കൂടുതല്‍ .

ഇംഗ്ലണ്ടിലെ വടക്ക് കിഴക്കന്‍ പ്രദേശത്തുള്ള ബൈസ്റ്റ്ര്‍ എന്ന സ്ഥലത്ത് ലോകത്തിലെ ആദ്യ പരിസ്ഥിതിസൗഹാര്‍ദ്ദ നഗരം ഒരുങ്ങുന്നു.ഇന്നലെ മുതല്‍ അതിനുള്ള ജോലികള്‍ക്ക് തുടക്കം കുറിച്ചു.

പരിസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടിത്തം എന്ന നിലയിലാണ് ഇത് വരെ ജെ.സി.ബി എന്ന യന്ത്രത്തെ പരിസ്ഥിതി സ്നേഹികള്‍ വിശേഷിപ്പിച്ചിരുന്നത്.ആ ജെ.സി.ബി ഉപയോഗിച്ചാണ് ഇന്നലെ പരിസ്ഥിതിസൗഹാര്‍ദ്ദ നഗരത്തിനു  വേണ്ടി വാനം മാന്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ആദ്യ പടിയായി മുന്നൂറ്റി തൊണ്ണൂറ് സീറോ കാര്‍ബണ്‍ (zero-carbon) വീടുകളാണ് പണികഴിപ്പിക്കുന്നത്.ഈ വിടുകള്‍ക്കൊപ്പം ഒരു പ്രൈമറി സ്കൂളും നിര്‍മ്മിക്കും.അത്യന്താധുനികമായ എല്ലാ സൌകര്യങ്ങളും ഈ വീടുകളിലും സ്കൂളിലും ഉണ്ടായിരിക്കുന്നതാണ്.

വൈദ്യുതി ഉല്‍പാദനം പൂര്‍ണ്ണമായും സോളാര്‍ പാനലുകള്‍ ,വിന്റ് മില്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നാണ്.കൂടാതെ എല്ലാ വീടുകളിലും മഴ-സംഭരണി,തണുപ്പിനെ ചെറുക്കുന്നതിന് വേണ്ടി കുടുതല്‍ ചില്ല് പാളികള്‍ ഉള്ള ജനലുകള്‍ ,വെള്ളം റീ സൈക്കിള്‍ ചെയ്യുന്നതിനുള്ള സൗകര്യം.മണ്ണിനു ദോഷം വരുന്ന ഏതെങ്കിലും പദാര്‍ത്ഥം ഉള്ളടങ്ങിയ മാലിന്യം തിരികെ മണ്ണിലേക്ക് ഇടാന്‍ അനുവദിക്കില്ല.പകരം പ്ലാസ്റ്റിക് അടക്കമുള്ള എല്ലാ മാലിന്യങ്ങളും കളര്‍ കോഡിങ്ങിലൂടെ വേര്‍തിരിച്ച് റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പ്ലാന്റുകള്‍ തുടങ്ങിയവ ആദ്യ മുന്നൂറ്റി തൊണ്ണൂറ് വീടുകള്‍ക്കൊപ്പം പൂര്‍ത്തിയാക്കും.

അടുത്ത വര്‍ഷത്തോട് കൂടി ഈ വീടുകള്‍ താമസയോഗ്യമാകും എന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ചെര്വേല്‍ സിറ്റി കൌണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 6000 വീടുകള്‍ ഈ ഡവലപ്മെന്റ് ഏരിയായില്‍ തന്നെ പൂര്‍ത്തിയാക്കും.

  • It is the only Eco development that adheres to the strict Planning Policy Statements (PPS1) originally set for Eco towns
  • As well as being true zero carbon, all homes will be built to Code for Sustainable Homes Level 5 incorporating triple glazing, rainwater harvesting and water recycling.
  • Zero waste to landfill target during construction – only the London 2012 Olympics construction has achieved this.
  • The development will retain 40% green space including community allotments to encourage outdoor lifestyles and nurture wildlife and biodiversity.
  • Electricity generated from PV solar panels on every home, making it the UK’s largest residential solar array capable of generating enough power to supply 550 homes.
  • Heat and hot water will come from a combined heat and power plant.
  • High degree of sustainable travel with specially designed cycle and pedestrian routes, a bus service within 400m of every home with live timetable updates in each house. Charging points for electric vehicles and an electric car club.

 

 

Leave a Reply