728-pixel-x-90-2-learn
728-pixel-x-90
<< >>

പരിശോധന ഫലം കണ്ടു;കെ എസ് ആര്‍ ടി സി കളക്ഷനില്‍ ഒറ്റദിവസം കൊണ്ട് 83 ലക്ഷത്തിന്റെ നേട്ടം

തിരുവനന്തപുരം:വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന് പോലും കഴിയാത്ത കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി കൂടിയത്‌ ഏത് വഴിയെന്ന് ഒറ്റ ദിവസം കൊണ്ട് സൂചന കിട്ടി.ബസുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.പരിശോധന കണക്കിലെടുത്ത് ജീവനക്കാര്‍ കാര്യക്ഷമമായി ജോലിചെയ്തതോടെ ഒറ്റ ദിവസം കൊണ്ട് കോര്‍പ്പറേഷനുണ്ടായത് 83 ലക്ഷത്തിന്റെ നേട്ടം.

കാര്യക്ഷമമായ പരിശോധനയിലൂടെ കെ എസ് ആര്‍ ടി സി ക്ക് പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ പരീക്ഷണത്തിലൂടെ പ്രതീക്ഷിച്ചത്.ഇതിനായി കോര്‍പ്പറേഷന്റെ വിജിലന്‍സ് വിഭാഗത്തെ പുനസംഘടിപ്പിച്ച് ചൊവ്വാഴ്ച്ച മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി.മുന്‍കൂട്ടിയുള്ള അറിയിപ്പിനെ തുടര്‍ന്ന് ബസ് ജീവനക്കാരും കാര്യക്ഷമമായി ജോലിയിലേര്‍പ്പെട്ടു.ആദ്യ ദിവസം തന്നെ ഇത് കളക്ഷനില്‍ പ്രതിഫലിക്കുകയും ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ച്ചയിലെ കളക്ഷനുമായി താരതമ്യം ചെയ്തപ്പോഴാണ് വിജിലന്‍സ് പ്രയോഗത്തിന്റെ ഗുണം ശരിക്കും പ്രതിഫലിച്ചത്.ഒരാഴ്ച്ച മുമ്പ് സെപ്തംബര്‍ മുപ്പതിന്(ചൊവ്വാഴ്ച്ച) കെ എസ് ആര്‍ ടി സി യുടെ കളക്ഷന്‍ 5.26 കോടിയായിരുന്നു.പരിശോധന തുടങ്ങിയ ഈ മാസം ഏഴിന്(ചൊവ്വാഴ്ച്ച) നേടിയ കളക്ഷന്‍ 6.06 കോടി.

നേട്ടം നിലനിര്‍ത്താനായാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും സര്‍ക്കാരിനു മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.400 അംഗ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരില്‍ 325 പേര്‍ സംസ്ഥാന വ്യാപകമായി ബസുകളില്‍ പരിശോധന നടത്തി.കൂടാതെ വിജിലന്‍സ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു.കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്നവരൊക്ക മാന്യമായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരാണെന്ന് മിന്നല്‍ പരിശോധനയില്‍ വ്യക്തമായി.27 പേര്‍ മാത്രമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. ഇതില്‍ മനപൂര്‍വം ടിക്കറ്റ് എടുക്കാത്തവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

INDIANEWS24.COM TVPM

Leave a Reply