ന്യൂഡല്‍ഹി: ലോക സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് നടക്കും. ബംഗാളിലെ കനത്ത തിരിച്ചടിയും കേരളത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതും യോഗം വിലയിരുത്തും. കൊല്ലത്ത് പിബി അംഗം എം എ ബേബിക്ക് ഉണ്ടായ തോല്‍വി പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പക്ഷെ, വിശദമായ ചര്‍ച്ച സംസ്ഥാന സമിതികള്‍ നല്കുന്ന റിപ്പോര്‍ട്ടിന് ശേഷമേ ഉണ്ടാകൂ.
ബിജെപി അധികാരത്തില്‍ വരുന്ന സ്ഥിതിക്ക് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചുള്ള പ്രാഥമികചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.