728-pixel-x-90-2-learn
728-pixel-x-90
<< >>

പരസ്യചിത്ര സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു

വെല്ലൂര്‍:പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യു പോള്‍(60)അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു ഉള്‍പ്പെടെയുള്ള ഹിറ്റ് പരസ്യങ്ങള്‍ സംവിധാനം ചെയ്യുന്നതിനൊപ്പം ചലച്ചിത്ര മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പടയോട്ടം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ എത്തുന്നത്.കേരളത്തിലെ നദികള്‍ എന്ന ഡോക്യുമന്ററിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കലാമണ്ഡലം കൃഷ്ണന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് രാഷ്ട്രപതിയുടെ അവാര്‍ഡും ലഭിച്ചു.

സിറ്റിമാന്‍ ഷിര്‍ട്ട്,ആലുക്കാസ്,ആലപ്പാട്ട് ജ്വല്ലറികള്‍,സെന്റ് ജോര്‍ജ്ജ് കുട തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കു വേണ്ടി മാത്യു പോള്‍ പരസ്യം ചെയ്തിട്ടുണ്ട്.ഇതു കൂടാതെ കലാമണ്ഡലത്തില്‍ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്.

INDIANEWS24.COM Vellore

Leave a Reply