728-pixel-x-90-2-learn
728-pixel-x-90
<< >>

പരസ്പരം മനസിലാക്കാന്‍ പൊക്കം ഒരു ഘടകമേ അല്ല

ലണ്ടന്‍:പ്രണയത്തിന് ആവശ്യം സ്‌നേഹിക്കാനുള്ള മനസാണ്, അതിന് മുന്നില്‍ പൊക്കത്തിന് ഒരു സ്ഥാനവുമില്ലെന്ന് അടിയരയിട്ടുകൊണ്ട് ബ്രസീലിലെ രണ്ട് പ്രണയജോഡികള്‍ ഒന്നുചേര്‍ന്നു.ലോകത്ത് തന്നെ പൊക്കം കൂടിയവരില്‍ മൂന്നാമത്തെ ആളായ ജൂലിയന്‍ ഫെര്‍ണാണ്ടസ് തന്റെ അരയ്‌ക്കൊപ്പം മാത്രം ഉയരമുള്ള ഈവം മെറീഡിയസിനെയാണ് ജീവിതസഖിയാക്കിയത്.

ഏഴടി എട്ട് ഇഞ്ചാണ് ജൂലിസന്റെ ഉയരം.ബ്രസീലിലെ ഏറ്റവും ഉയരമുള്ള വ്യക്തിയാണ് ജൂലിസന്‍ നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹംകഴിച്ചത്.ഫേസ്ബുക്കിലൂടെയാണ് നാലടി പൊക്കമുള്ള ഈവം മെറിഡിയസിനെ ജൂലിസന്‍ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ പ്രണയത്തിലാവുകയായിരുന്നു. ഉയരമൊന്നും പ്രശ്‌നമായി തോന്നിയതേ ഇല്ല. പ്രണയിക്കാന്‍ പറ്റുന്ന മനസുണ്ടെങ്കില്‍ പൊക്കമൊന്നും ഒരുപ്രശ്‌നമേ അല്ലെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലരുടെയും സുഹൃത്തുക്കളുടെയും ഇടപെടലുകള്‍ ചില്ലറ പ്രശ്‌നങ്ങളല്ല ഉണ്ടാക്കിയത്. പൊക്കത്തില്‍ വ്യത്യാസമുള്ളവര്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണസഹിതം പറഞ്ഞ് ബന്ധം അവസാനിപ്പിക്കാനായിരുന്നു മിക്കവരും ശ്രമിച്ചത്. പക്ഷേ, ഇരുവരെയും അകറ്റാന്‍ ആര്‍ക്കും ആയില്ല. ഇപ്പോള്‍ ഒരുകുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവര്‍.

സ്‌കൂളില്‍ പഠിച്ചിരുന്നസമയത്ത് പൊക്കത്തിന്റെ പേരില്‍ ഒത്തിരി കളിയാക്കലുകള്‍ക്ക് പാത്രമായ ആളാണ് ജൂലിയന്‍. സഹപാഠികളുടെ പരിഹാസം സഹിക്കാനാകാതെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ഒരു സ്വര്‍ണ ഖനിയില്‍ ജീവനക്കാരനായിരുന്നു.

INDIANEWS24.COM LONDON

Leave a Reply