728-pixel-x-90-2-learn
728-pixel-x-90
<< >>

പരമാധികാരത്തെ ചോദ്യംചെയ്യാത്ത ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

ദോഹ: ഖത്തറിനെതിരെയുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവച്ചിരിക്കുന്ന അറബ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍.എന്നാല്‍ പരമാധികാരത്തെ ചോദ്യം ചെയ്യാത്തതാവണം ചര്‍ച്ചയെന്ന് ഖത്തര്‍ അമീര്‍ ഷേയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി അറിയിച്ചു.സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് പുതിയ വ്യവസ്ഥയുമായി ഖത്തര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് അമീര്‍ പ്രസ്താവന നടത്തുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്തിയത് കീഴ്വഴക്കമില്ലാത്ത നടപടിയാണ്. കുവൈറ്റും അമേരിക്കയും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങുടെ ഇടപെടലുകള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടത്തില്‍ അടിയന്തര സഹായവുമായെത്തിയ തുര്‍ക്കിക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

INDIANEWS24.COM Gulf desk

Leave a Reply