jio 800x100
jio 800x100
728-pixel-x-90
<< >>

പബ്ബിന്‍റെ മേല്‍ക്കൂരയിലേക്ക് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

സ്ട്ലാകോണ്ട്  • സ്‌കോട്ട്ലന്‍ഡിലെ തിരക്കേറിയ പബ്ബിന്‍റെ മേല്‍ക്കൂരയിലേക്ക് പൊലീസ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം 10.25ന് ഉണ്ടായ അപകടത്തില്‍ ആളപായം സംബന്ധിച്ച ഒൗദ്യോഗിക വിശദീകരണമില്ല. മൂന്നു പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.

ഏകദേശം 100 പേര്‍ ക്ലതുവ എന്ന ഇൗ പബ്ബില്‍ ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍. കോപ്റ്ററില്‍ രണ്ട് പൊലീസുകാരും ഒരു സിവിലിയന്‍ പൈലറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ നിലയെക്കുറിച്ച് വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ക്ലൈദ് നദിയുടെ വടക്കന്‍ തീരത്ത് സ്‌റ്റോക്‌വെല്‍ തെരുവിലാണ് ക്ലതുവ പബ്.

Leave a Reply