728-pixel-x-90-2-learn
728-pixel-x-90
<< >>

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള: ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു,മലയാള ചിത്രങ്ങള്‍ക്ക് മാത്രമായി പുത്തൻ മത്സരേതര വിഭാഗം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് ഹെല്‍പ് ഡെസ്‌ക് കൈരളി തീയറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ഹെല്‍പ്പ് ഡെസ്‌കിലൂടെ നേരിട്ടും www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയും മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൊതുവിഭാഗത്തില്‍ 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 263 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ,ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ മത്സരവിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തില്‍ 44 ഉം ഫോക്കസ് വിഭാഗത്തില്‍ 74 ഉം മലയാളം വിഭാഗത്തില്‍ 19 ഉം ചിത്രങ്ങള്‍ മേളയുടെ ഭാഗമാകും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വെര്‍സേഷന്‍, സെമിനാര്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും. മേളയില്‍ ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് ന്യൂ വേവ് പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്നസ് വര്‍ദ, ലെബനീസ് സംവിധായിക ജോസെലിന്‍ സാബ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ജൂണ്‍ 21 ന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനം വൈകിട്ട് 6ന് കൈരളി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള ഗവര്‍ണര്‍ റിട്ട.ചീഫ് ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും. ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും.idfk copy

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: മലയാള ചിത്രങ്ങള്‍ക്ക് മാത്രമായി പുത്തൻ മത്സരേതര വിഭാഗം

മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഇടം ഒരുക്കി പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള. ഹ്രസ്വ ചിത്രം, ഹ്രസ്വ ഡോക്യുമെന്ററി, ലോങ് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിൽ വരുന്ന ചിത്രങ്ങളുടെ ഒരു പുതിയ പാക്കേജാണ്‌ മലയാള ചിത്രങ്ങള്‍ക്ക് മാത്രമായി ഇക്കുറി മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം പ്രമേയമായ എം. വേണുകുമാറിന്റെ ‘ പ്രളയശേഷം ഹ്യദയപക്ഷം’, അനീഷ് രാധാക്യഷ്ണന്റെ ‘തോല്‍ക്കില്ല നമ്മള്‍’ എന്നിവയുള്‍പ്പെടെ ആറു ചിത്രങ്ങള്‍ മത്സരേതര ഹ്രസ്വ ചിത്രവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സജീദ് നടുത്തൊടി ‘എ ഡയറി ഓണ്‍ ബ്ലൈന്‍ഡ്‌നെസ്സ്’ , എബിന്‍ രാജ് മല്ലക്കലിന്റെ ‘ഗ്രീന്‍ ലൈന്‍”, ബി. ജയചന്ദ്രന്റെ ‘ പോട്രെയ്റ്റ് ഓഫ് എ ലോങ് മാര്‍ച്ച് : ഇ.എം.എസ്സ്’ എന്നിവയാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
രാഹുല്‍ രാമചന്ദ്രന്റെ ആദം, സനു ഐസക്കിന്റെ ബുള്‍സ് ഐ, വിഷ്ണു ലാല്‍ സുധയുടെ കണ്‍സെയ്ന്‍സ് ത്രീ ബ്ലാക്ക്, അരുണ്‍ എം. എസിന്റെ സൈക്കിള്‍, സനക് മോഹന്റെ ഇഹിത, ദീപക്ക് എസ്. ജയ്യിന്റെ കള്ളസാക്ഷി, പ്രവീണ്‍ കുമാറിന്റെ മനസ്സമാധാനം, രാഹുല്‍. ആര്‍. ശര്‍മയുടെ രാഘവന്‍, ആരതി കെ. ആറിന്റെ ദ് ബ്ലൂ പെന്‍സില്‍, ക്യഷ്ണപ്രിയ. വിയുടെ സീതായനം എന്നിവ മത്സരേതര ഹ്രസ്വ ചിത്രവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

INDIANEWS24 TVM DESK – JITHESH DAMODAR

Leave a Reply