അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ പദ്മവതി ഗുജറാത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ട്വീറ്റ് ചെയ്തു. നമ്മുടെ സംസ്കാരത്തെ തിരുത്തിയെഴുതുന്ന ഒരാളെ നമുക്ക് സഹിക്കാൻ കഴിയില്ല. പല വിഭാഗങ്ങളും അതിനെ എതിർക്കുന്നുണ്ട്, അതിനാൽ സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് രൂപാണി കൂട്ടിച്ചേർക്കുന്നു. ഇതിനു പുറമേ രജപുത് കർണി സേനയും സിനിമയുടെ റിലീസിനു ഭീഷണി ഉയർത്തുന്നുണ്ട്.
മധ്യപ്രദേശിലും പദ്മാവതിക്ക് വിലക്കുണ്ട്. വരുന്ന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ രാജ്പുത് ക്യൂൻ എന്ന കഥാപാത്രത്തെ ഉൾപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാൻ പ്രഖ്യാപിച്ചു. വസ്തുതകളെ വളച്ചൊടിക്കുന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലും സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ദീപിക പദുകോൺ, ഷാഹിദ് കപൂർ, രൺവീർ സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഡിസംബർ 1 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനു ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
INDIANEWS MOVIE DESK – JIBIN PAUL