728-pixel-x-90-2-learn
728-pixel-x-90
<< >>

പത്രിക നല്‍കാന്‍ കുര്യന്‍ തിങ്കളാഴ്ച പറക്കും

 

ടൊറന്റോ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രവാസിമലയാളി കുര്യന്‍ പ്രക്കാനം തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കും. ബ്രാംപ്ടനില്‍ ശനിയാഴ്ച വിവിധ മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ കുര്യന് യാത്രയയപ്പ് നല്‍കും. ഇതാദ്യമാണ് ഒരു പ്രവാസിമലയാളി കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിക്ഷേധിച്ചാണ് ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ടായ കുര്യന്‍ മത്സരരംഗത്ത്‌ വരുന്നത്. പ്രവാസികളും അവരുടെ ബന്ധുക്കളും നിര്‍ണായകശക്തിയായ ആറന്മുള മണ്ഡലത്തിലാണ് കുര്യന്‍ ജനവിധി തേടുക. ജന്മനാടായ ആറന്മുളയില്‍ കുര്യന് വിപുലമായ ബന്ധുബലവും സുഹൃദ്ബന്ധങ്ങളുമുണ്ട്. ഫോക്കാന ഉള്‍പ്പെടെ നിരവധി പ്രവാസിമലയാളി സംഘടനകളുടെ പിന്തുണയും ലഭിച്ചതോടെ മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കുര്യന്‍.

കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായര്‍ 6500ല്‍പരം വോട്ടുകള്‍ക്കാണ് ആറന്മുളയില്‍ നിന്ന് ജയിച്ചത്‌. ശിവദാസന്‍ നായര്‍ തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. 2011ല്‍ 10000ലേറെ വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ കുര്യന്‍റെ സാന്നിധ്യം കൂടുതല്‍ ദോഷമുണ്ടാക്കുക ശിവദാസന്‍ നായര്‍ക്കാകാനാണ് സാധ്യത.

ശനിയാഴ്ച ബ്രാംപ്ടനില്‍ വിവിധ മലയാളിസംഘടനകള്‍ ചേര്‍ന്ന് കുര്യന് യാത്രയയപ്പ് നല്‍കും. ബ്രാംപ്ടന്‍ മലയാളി സമാജം ഓഫീസില്‍ വൈകിട്ട് 6നാണ് പരിപാടി.

One Response to പത്രിക നല്‍കാന്‍ കുര്യന്‍ തിങ്കളാഴ്ച പറക്കും

  1. Baby lukose Reply

    March 13, 2016 at 5:07 AM

    Kuriyan ennu muthal aanu congress aayathu? Sakhavu kodiyeri, kuriyan ennu vilikkunnathu alle nallathu

Leave a Reply