728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ സി എം അബ്ദുറഹ്മാന്‍ അന്തരിച്ചു

കൊച്ചി:പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി എം അബ്ദുറഹ്മാന്‍(71) അന്തരിച്ചു.ദേശാഭിമാനി എക്‌സിക്യൂട്ടിവ് എഡിറ്ററായി വിരമിച്ച അദ്ദേഹം കുറച്ചുനാളായി ചികിത്സയിലായിരുന്നു.ബുധനാഴ്ച്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1967ല്‍ ചിന്ത പബ്ലിക്കേഷനുമായി സഹകരിച്ചുവരുന്നതിനിടെ 1968ലാണ് ദേശാഭിമാനിയിലെത്തുന്നത്.അടിയന്തരാവസ്ഥ കാലത്ത് പത്രം പുറത്തിറക്കുന്നതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.ഭരണകൂടത്തിന്റെ സെന്‍സറിംഗും ഭീഷണിയും മറികടന്ന് ദേശാഭിമാനി ശ്രദ്ധേയമായി പുറത്തിറങ്ങിയ ആ കാലഘട്ടത്തില്‍ പത്രത്തിന്റെ ചീഫ് സബ് എഡിറ്ററായിരുന്നു അബ്ദുറഹ്മാന്‍.കേരള പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം കേരള പത്രപ്രവര്‍ത്തക യൂണിയനിലും സജ്ജീവമായിരുന്നു.1972 മുതല്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ദേശീയ സമിതിയിലും അംഗമായിരുന്നു.വര്‍ക്കിംഗ് കമ്മറ്റി അംഗമായിരിക്കെ കുറച്ചുകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനനം മലപ്പുറം ജില്ലയിലെ തിരൂരാണെങ്കിലും 2004ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം കൊച്ചിയില്‍ സ്ഥിരതാമസമാക്കി.ചെറച്ചംവീട്ടില്‍ മാളിയേക്കല്‍ പരേതരായ സി എം കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്.കോഴിക്കോട് മാങ്കാവ് സ്വദേശി ടി കച്ചീബിയാണ് ഭാര്യ.ഏക മകന്‍ രജീഷ് (അക്യുറേറ്റ് മീഡിയ).മരുമകള്‍: റജീബ, സഹോദരങ്ങള്‍: സി എം മുഹമ്മദ്,സി എം അബൂബക്കര്‍,സി എം അബ്ദുള്‍ റസാഖ്, സി എം അബ്ദുള്‍ സമദ്, സി എം ഷിഹാബുദ്ദീന്‍, ജമീല ബാപ്പു, ഫാത്തിമ ഉമ്മറുകുട്ടി.

INDIANEWS24.COM Kochi

Leave a Reply