728-pixel-x-90-2-learn
728-pixel-x-90
<< >>

പുകവലി ചിത്രം: മധുവിനെതിരെ കേസ്

തിരുവനന്തപുരം :  പുകവലിക്കുന്ന ദൃശ്യത്തോടെ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിന് ചലച്ചിത്രനടന്‍ പത്മ ശ്രീ മധുവിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. ‘ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ്’ എന്ന സിനിമയുടെ പരസ്യത്തിനായി ശ്രീകാര്യം ജങ്ഷനില്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങിലാണ് മധു ബീഡി വലിക്കുന്ന ചിത്രമുള്ളത്. ‘കോട്പ’ ആക്ട് പ്രകാരമാണ് കേസ്.

മധുവിനെതിരായ ഈ നടപടി സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. മധുവിനെപ്പോലെ സര്‍വ്വ സമ്മതനും ആരാധ്യനുമായ ഒരു വ്യക്തി ഒരു സിനിമയ്ക്ക് വേണ്ടി ചെയ്ത ” ഗെറ്റ് അപ്പ്‌” എങ്ങനെ കുറ്റകൃത്യമാകുമെന്നാണ് പൊതുവേ ഉയര്‍ന്നിരിക്കുന്ന വികാരം. തന്നെയുമല്ല സെന്‍സര്‍ ബോര്‍ഡിന്റെ പ്രസക്തി തന്നെ ഇത്തരം ഇടപെടലുകള്‍ ചോദ്യം ചെയ്യുകയാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് പിന്‍വലിക്കുമെന്നാണ് അറിയുന്നത്.  മധുവിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. ഏതായാലും ഇത്തരം വാര്‍ത്തകള്‍  പുകവലിക്കെതിരായ അവബോധം സൃഷ്ടിക്കാനെങ്കിലും ഉതകിയാല്‍ നന്ന്.

INDIA NEWS TVM

Leave a Reply