728-pixel-x-90-2-learn
728-pixel-x-90
<< >>

പത്മാവത്‌: ഗുജറാത്തില്‍ തിയേറ്റര്‍ അടിച്ചുതകര്‍ത്തു

അഹമ്മദാബാദ്: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ തിയേറ്ററിനു നേര്‍ക്ക് ആക്രമണം. അഹമ്മദാബാദിലെ രഝന്‍സ് തിയേറ്റര്‍ ആണ്‌ സിനിമാ വിരോധവുമായെത്തിയവര്‍ അടിച്ചു തകര്‍ത്തു. രജ്പുത്ത് കര്‍ണിസേന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് അക്രമികള്‍ തിയേറ്ററിന് വരുത്തിവച്ചിട്ടുള്ളത്. ഇവിടുത്തെ കണ്ണാടി വാതിലുകളടക്കം തകര്‍ത്തശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ സുപ്രീംകോടതി സ്‌റ്റേ ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് നിയമപരമായി തടയാനുള്ള സാഹചര്യം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് ആക്രമണ ഭീഷണിയുയര്‍ത്തി ചിത്രത്തിന്റെ റിലീസിങ്ങിന് വെല്ലുവിളി ഉയരുന്നത്.

INDIANEWS24.COM Ahamedabad

Leave a Reply