728-pixel-x-90-2-learn
728-pixel-x-90
<< >>

പത്മാവതിക്കെതിരായ പ്രതിഷേധം; രണ്‍വീര്‍ സിംഗിനും ദീപികയ്ക്കും പോലീസ് സുരക്ഷ

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന സിനമയുടെ പേരില്‍ ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിച്ച ദീപിക പദുകോണിനും രണ്‍വീര്‍ സിംഗിനും പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. ഡിസംബര്‍ ഒന്ന് റിലീസ് ചെയ്യുന്ന സിനിമയ്ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. രജപുത്രചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ചില സംഘടനകള്‍ രംഗത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

രജപുത്ര സംഘടനയായ കര്‍ണിസേനയാണ് ഭീഷണിയുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം യു പിയിലെ ഒരു ഠാക്കൂര്‍ നേതാവ് പറഞ്ഞിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ബി ജെ പി, ആര്‍ എസ് എസ് സംഘടനയുമായി ബന്ധമുള്ള നേതാക്കളാണ് പ്രതിഷേധത്തിന് ചുക്കാന്‍പിടിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഭാരത ബന്ധ് പ്രഖ്യാപിക്കാനാണ് കര്‍ണി സേനയുടെ നീക്കം.

1303ല്‍ അല്ലാവുദ്ദീന്‍ ഖില്‍ജി രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് ബന്‍സാലിയുടെ പത്മാവതി പറയുന്നത്. റാണാ റാവല്‍ സിംഗിന്റെ പത്‌നിയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മില്‍ പ്രണയമായിരുന്നെന്ന രീതിയില്‍ ചിത്രത്തിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും ആരോപിച്ചാണ് പ്രതിഷേധം.

INDIANEWS24.COM Movies

Leave a Reply