jio 800x100
jio 800x100
728-pixel-x-90
<< >>

പത്മഭൂഷൺ ഡോ. പി.കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ഭീഷ്മാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി.കെ വാര്യർ അന്തരിച്ചു. പി. കൃഷ്ണൻ വാര്യർ എന്ന പി കെ കെ വാര്യർക്കു നൂറ് വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു ഡോ. വാര്യർ.സംസ്​കാരം ഇന്ന്​ വൈകിട്ട്​ നാലിന്​ കുടുംബ ശ്​മശാനത്തിൽ നടക്കും.

1921ജൂൺ അഞ്ചിന് ജനിച്ച പി.കെ വാര്യർ കഴിഞ്ഞ ജൂൺ ആറിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1948ൽ കോട്ടക്കൽ ആയുർവേദ കോളേജിൽനിന്ന് (പാഠശാല) ആര്യവൈദ്യൻ ബിരുദം നേടി. വിദ്യാഭ്യാസകാലത്ത് പുരോഗമനവിദ്യാഭ്യാസ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും പങ്കെടുത്ത് ശ്രദ്ധേയനായി. 1945ൽ ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു. 1947ലാണ് ആര്യവൈദ്യശാല ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

ഭാരതീയ ആയുർവേദത്തിന്റെ പെരുമ ആഗോളതലത്തിൽ വാനോളം ഉയർത്തുന്നതിൽ ഡോ. പി കെ വാര്യരും അദ്ദേഹം നേതൃത്വം വഹിച്ച കോട്ടക്കൽ ആര്യവൈദ്യശാല എന്ന പ്രസ്ഥാനവും വഹിച്ച പങ്ക് നിസ്തുലമാണ്.ലോകത്തിനു നൽകിയ അനിതര സാധാരണമായ സംഭാവനകൾ മാനിച്ചു ഭാരതം ഡോ. പി കെ വാര്യർക്ക് പദ്മഭൂഷൺ നൽകി ആദരിച്ചു.

INDIANEWS24 HEALTH DESK

Leave a Reply